Categories: General

ജോലി ചെയ്യുന്നതിനിടെ ഉറക്കം വരാറുണ്ടോ?ദിവസേന നിങ്ങൾ ക്ഷീണിതനാണോ ?ഉഷാറായി ഇരിക്കാൻ ഒരു ദിവസം ഇതൊന്ന് ചെയ്ത് നോക്കൂ

ക്ഷീണവും ഉറക്കവുമൊക്കെ തോന്നുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഓരേ കാര്യം തുടർച്ചയായി ചെയ്യുന്നതിന്റെ മടുപ്പും ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ ഉറക്കം വരാനുള്ള കാരണങ്ങളാകാം.എന്നാൽ ജോലി ചെയ്യുന്നതിനെപ്പോലും തടസ്സപ്പെടുത്തിക്കൊണ്ട് ഉറക്കം പിടിമുറുക്കിയാൽ എന്തുചെയ്യും,

ആവശ്യത്തിന് ഉറങ്ങാം – രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഏറ്റവും സുപ്രധാനമായി ചെയ്യേണ്ടത്. എല്ലാ ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.

ഇടവേളകളെടുക്കാം – ജോലിസമയത്ത് ഇടയ്ക്കിടെ ചെറിയ ഇടവേളകളെടുക്കുന്നത് ഉറക്കമകറ്റാൻ സഹായിക്കും. ഇടവേളയെടുക്കുമ്പോൾ കുറച്ച് ദൂരം നടക്കാനോ പാട്ട് കേൾക്കാനോ ഒരു കാപ്പി കുടിക്കാനോ ഒക്കെയായി ഈ സമയം ചിലവഴിക്കാം.

വെള്ളം കുടിക്കണം – ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും നിർജ്ജലീകരണവും തളർച്ചയ്ക്ക് കാരണമാകും. നിർജ്ജലീകരണം മുലം വിശപ്പിനെ നിയന്ത്രിക്കാനും കഴിയാതെവരും.

ഒരു കുട്ടിയുറക്കമാകാം – കുറച്ച് സമയത്തേക്ക് ഒന്ന് മയങ്ങുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുമെന്നാണ് പറയപ്പെടുന്നത്. 20-30 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കരുത് ഇത്തരം ഉറക്കം. ഇത് ക്ഷീണമകറ്റി ഉന്മേഷം സമ്മാനിക്കും.

ശരിയായി ഇരിക്കാം – കസേരയിൽ അലസമായി ഇരിക്കുന്നതും കംപ്യൂട്ടർ സ്‌ക്രീനിന് മുന്നിലേക്ക് ചാഞ്ഞിരിക്കുന്നതുമൊക്കെ ശരീരത്തിന് അനാവശ്യ സമ്മർദ്ദമുണ്ടാക്കും. കസേരയുടെ പൊക്കെ കൃത്യമായി ക്രമീകരിച്ച് ശരിയായ രീതിയിലാണ് ഇരിക്കുന്നതെന്ന് ഉറപ്പാക്കണം.

ലൈറ്റ് നോക്കാം – ജോലി ചെയ്യുന്ന സ്ഥലത്ത് വെളിച്ചക്കുറവുണ്ടെങ്കിൽ പെട്ടെന്ന് മടുക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യും. ലൈറ്റിങ് വർദ്ധിപ്പിച്ച് ശരിയായ വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ലൈറ്റിങ് കുറയുന്നത് കണ്ണുകളുടെ ആരോഗ്യത്തെയും കാഴ്ച്ചയെയുമൊക്കെ ബാധിക്കും.

തലച്ചോറിനെ ഉഷാറാക്കാം – ഉറക്കം വരുമ്പോൾ എന്തെങ്കിലും ചർച്ചകളിൽ ഏർപ്പെട്ടോ കളികളിൽ മുഴുകിയോ തലച്ചോറിനെ ഉത്തേജിപ്പിക്കാൻ ശ്രമിക്കണം. ചെസ്സ് കളിക്കുന്നത് പോലുള്ള പ്രവർത്തികൾ ഉറക്കത്തെ അകറ്റാൻ സഹായിക്കും.

ചെറുകടികൾ – പഴങ്ങൾ, നട്ട്‌സ് പോലുള്ള ആരോഗ്യകരമായ ചെറുകടികൾ എപ്പോഴും കൈയിൽ കരുതാം. ഇടയ്ക്കിടെ ഇവ കഴിക്കുന്നത് ഊർജ്ജം നിലനിർത്താൻ സഹായിക്കും.

ഇടയ്‌ക്കൊന്ന് എഴുന്നേൽക്കാം – ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്ക് ഒന്ന് നടക്കാനിറങ്ങുന്നത് നല്ലതാണ്. ഇടയ്ക്ക് സ്റ്റെപ്പുകൾ ഇങ്ങിക്കയറുന്നതും ഉറക്കക്ഷീണമകറ്റാൻ സഹായിക്കും.

ശബ്ദം, വായൂ – തൊഴിലിടം കഴിയുന്നതും ജോലി ചെയ്യാൻ അനുയോജ്യമായ ഇടമാക്കി മാറ്റിയെടുക്കാൻ ശ്രമിക്കണം. ഇവിടുത്തെ താപനിലയും ശബ്ദവും വായുനിലവാരവുമെല്ലാം ഇതന് അനുയോജ്യമായ നിലയിൽ ക്രമീകരിക്കുന്നത് സഹായിക്കും.

Anusha PV

Recent Posts

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

4 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

40 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

2 hours ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago