ദിനംപ്രതി ചൂട് കൂടി വരികയാണ്.ഈ സമയത്ത് തണുത്തത് കഴിക്കാനും പരമാവധി തണുപ്പിക്കാനും ആയിരിക്കും നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.ഇത് സ്വാഭാവികമായ ഒരു കാര്യമാണ്.എന്നാൽ സത്യത്തില്‍ കുടിക്കുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെട്ടാലും ബിയര്‍ മൊത്തത്തില്‍ ശരീരത്തെ തണുപ്പിക്കുന്നുണ്ടോ? ശരിക്കും ബിയര്‍ കുടിക്കുന്നത് ഈ വേനല്‍കാലത്ത് നല്ലതാണോ? എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.
വേനല്‍കാലത്ത് ശരീരം തണുപ്പിക്കാന്‍ ബിയർ കുടിക്കാൻ പാടില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
സത്യത്തില്‍ ബിയര്‍ ശരീരത്തെ ആ കുടിച്ച് തീര്‍ക്കുന്ന സമയം വരെ മാത്രമാണ് തണുപ്പിക്കുന്നത്. സത്യത്തില്‍ ബോഡി ഹീറ്റ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയുമാണ് ഉണ്ടാവുക.നിങ്ങള്‍ ബിയര്‍ കുടിച്ച് എസിയില്‍ തന്നെ ഇരുന്നാല്‍ ഒരു പക്ഷേ, നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുകയില്ല. എന്നാല്‍, നിങ്ങള്‍ വീണ്ടു പുറത്തേക്ക് ഇറങ്ങിയാല്‍ ശരീരം നല്ലപോലെ വിയര്‍ക്കുകയും, മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ അമിതമായി ചൂട് അനുഭവപ്പെടുകയും ചെയ്യും.
ചിലര്‍ക്ക് നല്ല കടുത്ത തലവേദനയും അമിതമായി ക്ഷീണവും ദാഹവും അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കാനുള്ള സാധ്യതയും കുറവല്ല. എത്ര വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും കുടിക്കാനുള്ള ത്വര നിങ്ങളില്‍ വര്‍ദ്ധിക്കും.ശരീരത്തില്‍ നല്ലപോലെ നിര്‍ജലീകരണം ഉണ്ടാകും. അതിനാല്‍, വേനല്‍ക്കാലത്ത് പരമാവധി ബിയര്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തെ മൊത്തത്തില്‍ ഡൗണ്‍ ആക്കാന്‍ ബിയര്‍ കാരണമാകുന്നു. കൂടാതെ, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനും തോന്നുകയും ചെയ്യും. ഇതും ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം ഇല്ലാതാക്കുന്നതിന് ഒരു പ്രധാന കാരണമാണ്.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…