Sunday, May 19, 2024
spot_img

ദിനം പ്രതി കൂടി വരുന്ന ചൂട്;തണുത്ത ബിയർ കുടിക്കാൻ തോന്നാറുണ്ടോ ?എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

ദിനംപ്രതി ചൂട് കൂടി വരികയാണ്.ഈ സമയത്ത് തണുത്തത് കഴിക്കാനും പരമാവധി തണുപ്പിക്കാനും ആയിരിക്കും നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.ഇത് സ്വാഭാവികമായ ഒരു കാര്യമാണ്.എന്നാൽ സത്യത്തില്‍ കുടിക്കുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെട്ടാലും ബിയര്‍ മൊത്തത്തില്‍ ശരീരത്തെ തണുപ്പിക്കുന്നുണ്ടോ? ശരിക്കും ബിയര്‍ കുടിക്കുന്നത് ഈ വേനല്‍കാലത്ത് നല്ലതാണോ? എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?.

വേനല്‍കാലത്ത് ശരീരം തണുപ്പിക്കാന്‍ ബിയർ കുടിക്കാൻ പാടില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
സത്യത്തില്‍ ബിയര്‍ ശരീരത്തെ ആ കുടിച്ച് തീര്‍ക്കുന്ന സമയം വരെ മാത്രമാണ് തണുപ്പിക്കുന്നത്. സത്യത്തില്‍ ബോഡി ഹീറ്റ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയുമാണ് ഉണ്ടാവുക.നിങ്ങള്‍ ബിയര്‍ കുടിച്ച് എസിയില്‍ തന്നെ ഇരുന്നാല്‍ ഒരു പക്ഷേ, നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുകയില്ല. എന്നാല്‍, നിങ്ങള്‍ വീണ്ടു പുറത്തേക്ക് ഇറങ്ങിയാല്‍ ശരീരം നല്ലപോലെ വിയര്‍ക്കുകയും, മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ അമിതമായി ചൂട് അനുഭവപ്പെടുകയും ചെയ്യും.

ചിലര്‍ക്ക് നല്ല കടുത്ത തലവേദനയും അമിതമായി ക്ഷീണവും ദാഹവും അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കാനുള്ള സാധ്യതയും കുറവല്ല. എത്ര വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും കുടിക്കാനുള്ള ത്വര നിങ്ങളില്‍ വര്‍ദ്ധിക്കും.ശരീരത്തില്‍ നല്ലപോലെ നിര്‍ജലീകരണം ഉണ്ടാകും. അതിനാല്‍, വേനല്‍ക്കാലത്ത് പരമാവധി ബിയര്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തെ മൊത്തത്തില്‍ ഡൗണ്‍ ആക്കാന്‍ ബിയര്‍ കാരണമാകുന്നു. കൂടാതെ, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനും തോന്നുകയും ചെയ്യും. ഇതും ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം ഇല്ലാതാക്കുന്നതിന് ഒരു പ്രധാന കാരണമാണ്.

Related Articles

Latest Articles