Saturday, May 4, 2024
spot_img

നിരന്തരം തലവേദനയോ ഓർമക്കുറവോ തോന്നാറുണ്ടോ? തലച്ചോറിലെ മുഴകളെ തിരിച്ചറിയേണ്ടതുണ്ട്, അറിയേണ്ടതെല്ലാം

നിരന്തരമായുണ്ടാകുന്ന തലവേദനയോ ഓർമക്കുറവോ നിസ്സാരമായി കാണരുത്.ജോലിയിലെ സമ്മർദമോ മറ്റോ ആയി ഈ ലക്ഷണങ്ങളെ തള്ളിക്കളയുന്നതിനുമുമ്പ്‌, ബ്രെയിൻ ട്യൂമറിന്റെ ആരംഭമാണോയെന്ന്‌ പരിശോധിക്കണം. തലച്ചോറിലോ അതിനടുത്തോ ഉള്ള കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ്‌ മുഴകൾ. ഏതു കോശത്തിൽനിന്നാണോ മുഴകൾ ഉണ്ടാകുന്നത്, അതിനെ ആശ്രയിച്ച് ഓരോ മുഴയും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ തലച്ചോറിന്റെ കോശങ്ങളിൽനിന്നുതന്നെ മുഴകൾ ഉണ്ടാകാം. അല്ലെങ്കിൽ തലച്ചോറിലെ ഞരമ്പുകളിൽനിന്നോ തലയോട്ടിയിൽനിന്നോ തലച്ചോറിന്റെ അകത്തുനിന്നോ പ്രതലത്തിൽനിന്നോ മുഴകൾ രൂപപ്പെടാം.

ബ്രെയിർ ട്യൂമർ അത്യധികം ശ്രദ്ധയോടെ സമീപിക്കേണ്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട അടയാളങ്ങളും ലക്ഷണങ്ങളും വിഭാഗം, അതിന്റെ സ്ഥാനം, ഗ്രേഡ്, വലുപ്പം മുതലായവയെ ആശ്രയിച്ചിരിക്കുമെങ്കിലും ചില പൊതുലക്ഷണങ്ങൾ ഈ രോഗത്തെ തിരിച്ചറിയാൻ സഹായിക്കും.
തലവേദനതന്നെയാണ് പ്രഥമ ലക്ഷണം. തലവേദന ഇല്ലാത്ത ഒരാൾ പുതുതായി അനുഭവപ്പെടുന്ന തലവേദനയെ ഗൗരവമായി കാണണം. സഹിക്കാൻ പറ്റാത്ത തലവേദന, പ്രത്യേകിച്ച്‌ രാവിലെ എഴുന്നേൽക്കുമ്പോൾ. അതുപോലെതന്നെ തലവേദനയോടുകൂടിയ ഛർദ്ദി, അപസ്മാരം, തലചുറ്റൽ, ഓർമക്കുറവ്, ചിലപ്പോൾ നടക്കാനോ സംസാരിക്കാനോ കഴിയാതെ വരിക, കൈകാലുകളിലെ ബലക്കുറവ്, കാഴ്‌ചയിലെ മങ്ങൽ, കേൾവിക്കുറവ്, മുഖംകോടിപ്പോകുക തുടങ്ങിയവ പൊതുലക്ഷണങ്ങളാണ്.

മുഖത്തിന്റെ ഒരുവശത്തു സംഭവിക്കുന്ന അതികഠിനമായ വേദനയായ ട്രൈഗമനൽ ന്യൂറോൾജിയ (Trigeminal Neuralgia)എന്ന അവസ്ഥയും അപസ്മാരവും ലക്ഷണങ്ങളാണ്‌. ഇതുവരെ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലാത്തവർക്ക്‌ പെട്ടെന്ന് തലകറക്കവും ബോധക്ഷയവും ഉണ്ടാകുകയാണെങ്കിൽ ഗൗരവമായി കാണണം.

അർബുദമുഴ അല്ലെങ്കിൽ മുഴ പൂർണമായും നീക്കംചെയ്യുകയാണ്‌ വേണ്ടത്. അർബുദ മുഴയാണെങ്കിൽ സർജറിക്കൊപ്പം റേഡിയേഷനോ കീമോ തെറാപ്പിയോകൂടി വേണ്ടിവരും. മുഴകൾ നീക്കംചെയ്യാൻ തുറന്ന ശസ്ത്രക്രിയാരീതിയും കീഹോൾ രീതിയും പ്രയോജനപ്പെടുത്താം. തലയോട്ടിയിലുള്ള മുഴകൾ നീക്കാനാണ് സാധാരണ ഈ രീതി ഉപയോഗിക്കുന്നത്‌. മുഴയുടെ തരവും സ്ഥാനവും അനുസരിച്ചാണ്‌ ഏത്‌ ശസ്ത്രക്രിയാരീതി വേണമെന്ന്‌ തീരുമാനിക്കുന്നത്‌.

Related Articles

Latest Articles