Do you keep conch at home? Prosperity and luck will follow!
ഹിന്ദു വിശ്വാസ പ്രകാരം ഓംകാരം പ്രവഹിക്കുന്ന ഒരു വാദ്യമാണ് മഹാവിഷ്ണുവിൻ്റെ മുദ്രയായ ശംഖ്. ക്ഷേത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇവ. ശംഖനാദം നെഗറ്റീവ് ഊര്‍ജത്തെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. വേദശാസ്ത്രപ്രകാരം ശംഖ് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് നാദത്തിനായി ഉപയോഗിക്കുന്ന ശംഖുകളും മറ്റൊന്ന് ആരാധനയ്ക്കായി ഉപയോഗിക്കുന്ന ശംഖുകളും. ഏതൊരു വ്യക്തിയാണോ നിത്യവും ശംഖ് ഊതുന്നത് അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയും. ദിവസവും വീട്ടിൽ ശംഖ് രണ്ട് തവണയെങ്കിലും (രാവിലെയും വൈകുന്നേരവും) ഊതിയാൽ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.
വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും നേടിത്തരും. കുടുംബത്തിലെ നെഗറ്റീവ് ഊര്‍ജത്തെ ശംഖിൽ നിന്ന് പ്രഹവിക്കുന്ന നാദം നശിപ്പിക്കും. എന്നാൽ ഒരു ശംഖ് മാത്രം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. രണ്ട് ദിക്കുകളിലായി രണ്ട് ശംഖകളുണ് വീട്ടിൽ കരുതേണ്ടത്. ഊതാനായി ഒന്നും പൂജാവിധികള്‍ക്കായി മറ്റൊന്നും എന്നതാണ് ഇതിനു പിന്നിലുള്ള തത്വം. ഊതാൻ ഉപയോഗിക്കുന്ന ശംഖ് മഞ്ഞത്തുണിയിൽ സൂക്ഷിക്കണം. പൂജാവിധികള്‍ക്ക് ഉപയോഗിക്കുന്ന ശംഖ് ഗംഗാജലം കൊണ്ട് വ്യത്തിയാക്കി വെള്ളത്തുണിയിൽ സൂക്ഷിക്കണം എന്നാണ് നിയമം. പൂജയ്ക്ക് ഉപയോഗിക്കുന്നവ ഉയര്‍ന്ന പ്രതലത്തിൽ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ശംഖിൻ്റെ ഐതീഹ്യം
പ്രഭാസ എന്ന സമുദ്രത്തിലുള്ള ശംഖിനുള്ളിൽ വസിച്ചിരുന്ന അസുരനായിരുന്നു ശംഖാസുരൻ (പഞ്ചജൻ). ഒരിക്കൽ ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് തൻ്റെ പുത്രനെ തൻ്റെ പക്കൽ എത്തിക്കണമെന്ന് സാന്ദീപനി മഹര്‍ഷി ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. ഗുരുവിൻ്റെ കൽപ്പയോടെ ശ്രീകൃഷ്ണൻ ശംഖാസുരനെ വധിച്ച് ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിച്ചു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്‌ണാ അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തിച്ചേർന്നു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…