International

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു ഡോക്ടറുടെ ക്ലിനിക്ക് കത്തിച്ചു

ലാഹോര്‍: പാകിസ്ഥാനില്‍ വെറ്റിനറി ഡോക്ടറുടെ ക്ലിനിക്ക് കത്തിച്ചു.മതനിന്ദ കുറ്റമാരോപിച്ചായിരുന്നു അറസ്റ്റ്. ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധക്കാരുടെ അക്രമം തുടരുകയാണ്. ഇസ്ലാം വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കീറിയെടുത്ത് മരുന്ന് പൊതിഞ്ഞു നല്‍കിയെന്നാണ് രമേശ് കുമാര്‍ എന്ന ഹിന്ദു ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

ഇസ്ലാം വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ രമേശ് കുമാറിനെ തിങ്കളാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോപണവിധേയനായ ഡോക്ടര്‍ ഹിന്ദുവാണെന്ന കാരണത്താല്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ഡോകടറുടെ ക്ലിനിക്കിന് തീ വച്ചതിനു പുറമേ ഫുലാദ്യോന്‍ ടൗണിലെ മറ്റ് ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. അക്രമങ്ങളുടെ മറവില്‍ കടകളില്‍ നിന്നും സാധന സാമഗ്രികള്‍ മോഷണം പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥിതി നിയന്ത്രണാതീതമായപ്പോള്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തേക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്ന്് സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും കടകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈന്ദവരായ മറ്റു കച്ചവടക്കാരുടെ കടകള്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഗവണ്‍മെന്റ് നല്‍കുമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

മതനിന്ദയ്‌ക്കെതിരെയുള്ള നിയമങ്ങള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്നും സമാനമായ രീതിയില്‍ മുന്‍പും അക്രമങ്ങളുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ ഹിന്ദു കൗണ്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം പാകിസ്ഥാനില്‍ 75 ലക്ഷം ഹിന്ദുക്കളാണുള്ളത്.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

2 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

2 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

2 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

3 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

10 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

11 hours ago