Saturday, December 27, 2025

മമതയെ മുട്ടുകുത്തിക്കാൻ ഒറ്റക്കെട്ടായി രാജ്യത്തെ ഡോക്ടർമാർ; രാജ്യമെമ്പാടുമുള്ള ഡോക്ടർമാരുടെ 24 മണിക്കൂർ സമരം തുടങ്ങി

ന്യൂഡൽഹി:പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്കു പിന്തുണയേകി തിങ്കളാഴ്ച രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും.

രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ല.ലഭിക്കില്ല.

കേരളത്തിലെ ഡോക്ടർമാരും സമരത്തിൽ പങ്കാളികളാവും. കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. കെജിഎസ്.ഡിഎ.യുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഒ.പി.യിൽനിന്നു വിട്ടുനിൽക്കും.

Related Articles

Latest Articles