Bhairavan Dog
ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയായി ഭൈരവന്‍ എന്ന നായ (Bhairavan Dog). ബംഗളൂരുവില്‍ നിന്നെത്തിയ തീർത്ഥാടകർക്കൊപ്പമാണ് ഭൈരവൻ സന്നിധാനം വരെ നടന്നത്. ഏഴാം തവണ കാല്‍നടയായി ദര്‍ശനത്തിനെത്തുന്ന ബെംഗളൂരു സ്വദേശി ആനന്ദിനൊപ്പമാണ് ഭൈരവന്‍ 780 കിലോമീറ്റര്‍ കാൽനടയായി താണ്ടി സന്നിധാനത്തെത്തിയത്.
ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് വെളുപ്പും തവിട്ടും കലര്‍ന്ന നായ പിന്നാലെ വന്നത്. ഭയന്ന് പലതവണ ഓടിച്ചു നോക്കിയെങ്കിലൂം പിന്‍വാങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല. ശരണംവിളിച്ച് സംഘം വേഗം നടന്നപ്പോള്‍ ഒപ്പത്തിനൊപ്പമെത്തി. വിശ്രമിക്കുമ്പോള്‍ അവനും അവിടെയിരിക്കും. വെള്ളം കുടിക്കുമ്പോള്‍ മുഖത്തു നോക്കിനില്‍ക്കുന്ന അവനും കൊടുക്കും. അത് കുടിക്കും.
ഭക്ഷണത്തിന്റെ വീതം കൊടുത്താല്‍ അവന് വേണ്ട. എന്നാൽ ചായയോ പാലോ കൊടുത്താല്‍ കുടിക്കും. സേലത്ത് എത്തിയപ്പോള്‍ ഇവരോടൊപ്പം ഗോപി, ജയകുമാര്‍, കണ്ണന്‍, കാര്‍ത്തിക്, പ്രവീണ്‍, റാംജി എന്നീ തീര്‍ത്ഥാടകരും കൂടി അവിടെവച്ചാണ് ഭൈരവന്‍ എന്ന പേരിട്ടത്. വഴി താണ്ടുന്തോറും സംഘം വലുതായിവന്നു. പിന്നെ വഴികാട്ടിയായി ഭൈരവന്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി. നാല്‍ക്കവലകളില്‍ യഥാർത്ഥ പാതയിലൂടെ അവന്‍ മുന്‍പേ നടന്നു. 19 ദിവസംകൊണ്ടാണ് എരുമേലിയില്‍ എത്തിയത്. വാഹനത്തില്‍ വന്ന ഗുരുസ്വാമി ബോസും സംഘവും എരുമേലിയില്‍ ഒപ്പംചേര്‍ന്നു.
പേട്ടതുള്ളാന്‍ വേഷമിട്ടപ്പോള്‍ ഭൈരവന്റെ മുഖത്തും ചായം തേച്ചു പൊട്ടു തൊടീച്ചു പാണ്ടിമേളത്തിന്റെ താളത്തിനൊത്തു നൃത്തച്ചുവടുകളുമായി കൊച്ചമ്പലത്തില്‍ നിന്നു വലിയമ്പലത്തില്‍ എത്തി.
വിശ്രമ ശേഷം നടന്നപ്പോള്‍ ഭൈരവനും മുന്നില്‍ നടന്നു. കരിമല വഴിയുള്ള കാനന പാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കിനിടെ കൂട്ടുപിരിഞ്ഞു മുന്നില്‍ നടന്ന ഭൈരവനെ പിന്നെ കണ്ടെത്താനായില്ല. പമ്പയില്‍ ഏറെ തിരഞ്ഞു കണ്ടെത്താന്‍ കഴിഞ്ഞില്ല. ദര്‍ശനശേഷം സന്നിധാനത്തും തിരഞ്ഞു. അയ്യപ്പസ്വാമിയോടും അവര്‍ സങ്കടം പറഞ്ഞു. ഉച്ചയ്ക്ക് മാളികപ്പുറം ക്ഷേത്രത്തിനു സമീപം വിരിവച്ച് വിശ്രമിക്കുമ്പോര്‍ യാദൃശ്ചികമായാണ് അവന്‍ അരികിലേയ്ക്ക് ഓടിയെത്തിയത്. കൂട്ടുപിരിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് സ്നേഹം പ്രകടമായി. ഇതു കണ്ട് എല്ലാവരും ചേര്‍ന്നു ശരണം വിളിച്ചു. അവര്‍ വാങ്ങിക്കൊടുത്ത ചായ കുടിച്ച് വീണ്ടും ഒപ്പം നടക്കുകയായിരുന്നു ഈ നായയെന്നാണ് ഭക്തർ പറയുന്നത്.
തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…