സൂര്യദേവൻ ഇന്ന് ഉച്ചക്ക്ശേഷം IST 2.29.ന്, ധനുരാശിയിൽനിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നു!
ഉത്തരായന പുണ്യകാലത്തിന്റെ ആരംഭം! ഈ ശുഭ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് വളരെ ശ്രേയസ്കരമാണ്. ഐശ്വര്യദായകവും! ഭാരതത്തിനു പുറത്തുള്ളവർ അതാത് സ്ഥലത്തെ പ്രാദേശിക സമയത്താണ് വിളക്ക് കത്തിക്കേണ്ടത്ലോ.കത്തിലുള്ള സനാതന ധർമ്മ വിശ്വാസികളെല്ലാം ഒരേ മനസ്സോടെ വിവിധ പേരുകളിൽ ആഘോഷിക്കപ്പെടുന്ന ഉത്സവകാലഘട്ടമാണ് ഉത്തരായനം.മേടം മുതൽ മീനം വരെ 12 രാശികളാണുള്ളത്.ഇതിൽ ധനു രാശിയിൽ നിന്ന് സൂര്യൻ മകര രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മകരസംക്രമം എന്നു പറയുന്നത്. ഇത് ഉത്തരായന പുണ്യകാലത്തിന്റെ ആരംഭമാണ്. ദേവന്മാരുടെ പകലിന്റെ ആരംഭം കൂടിയാണ്.കർമ്മ സാക്ഷിയായ സൂര്യ ഭഗവാന്റെ കിരണങ്ങളും ഊർജ്ജ പ്രഭാ വങ്ങളും കൂടുതലായി ലഭിച്ച് രാത്രി കുറവും പകൽ കൂടുതലുമായുള്ള ദിവസങ്ങൾ. മകരം മുതൽ മിഥുനം കൂടി ഉൾക്കൊള്ളുന്ന ആറു മാസങ്ങൾക്കാണ് ഉത്തരായനം എന്നു പറയുന്നത്.ദേവന്മാരുടെ പകലായതുകൊണ്ട് ഈ ആറു മാസക്കാലം അനുഷ്ഠിക്കുന്ന വ്രതങ്ങൾക്കും സത്ക്കർമ്മങ്ങൾക്കും ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം
നാമജപം ക്ഷേത്ര ദർശനം തീർത്ഥയാത്ര തീർത്ഥസ്നാനം ദാനധർമ്മങ്ങൾ തുടങ്ങിയവക്കെല്ലാം ഉത്തമ കാലമാണ് ഉത്തരായനം.ഈ കാലഘട്ടത്തിൽ വരുന്ന ഏകാദശി പ്രദോഷം ഷഷ്ഠി പൗർണ്ണമി അമാവാസി തുടങ്ങിയ വ്രതങ്ങൾ യഥാവിധി അനുഷ്ഠിക്കുന്നവർക്ക് ലഭിക്കുന്ന പുണ്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
ഉത്തരായനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം കേരളത്തിൽ മകര സംക്രമ മഹോത്സവമായി ആഘോഷിക്കുമ്പോൾ തമിഴ് നാട്ടിൽ ഇത് പൊങ്കലാ യിട്ടാണ് ആഘോഷിക്കുന്നത്.പശ്ചിമ ബംഗാളിൽ ഗംഗേശ്വർ മേളയായും പഞ്ചാബിൽ മാഘി ഉത്സവമായും ഗുജറാത്തിലും ഉത്തരേന്ത്യയുടെ പല പ്രദേശങ്ങളിലും ഉത്തരായൻ മഹോത്സവമായും ആഘോഷിക്കുന്നു. മഹാരാഷ്ട്രയിൽ ഇത് തില സംക്രാന്തിയായും ഒറീസയിൽ മകര മേള യായും ആസ്സാമിൽ ഭോഗിലിബിഹുവായും ഹരിദ്വാറിൽ സംക്രമ സ്നാനത്തോടെയും ഉത്തരായനത്തിന്റെ ആരംഭമായ മകര സംക്രമം ആഘോഷിക്കുന്നു.തീർത്ഥ സ്നാനത്തിന് ഈ ദിനം ഏറെ വിശേഷപ്പെട്ടതാകുന്നു. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകര സംക്രമ ദിനത്തിൽ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു.അന്നുമുതലാണ് മകര സംക്രമ ദിനം സ്നാന പുണ്യ ദിനമായിത്തീർന്നത് ഉത്തരായന കാലത്തിലാണ് ഏറെ വിശേഷപെട്ട വൈശാഖമാസം വരുന്നത്.വൈശാഖമാസത്തിലാണ് വിഷ്ണു ഭഗവാൻ പല അവതാരങ്ങളും കൈക്കൊണ്ടത്.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…