എറണാകുളം: എറണാകുളം ജില്ലയിലെ ക്ഷേത്ര കുളത്തിൽ പട്ടിയെ കൊന്ന് ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ. കുമ്മനോട് തൃക്കയിൽ ക്ഷേത്ര കുളത്തിലാണ് സംഭവം.

സംഭവത്തെ തുടർന്ന് പട്ടിമറ്റം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴുത്ത് വെട്ടിയ ശേഷം, ചാക്കിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനു ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു.


ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5.30 മണിക്ക് ക്ഷേത്ര വിശ്വാസികൾ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

