Sunday, June 2, 2024
spot_img

സ്ത്രീധനത്തെ ചൊല്ലി ഭാര്യയ്ക്കെതിരെ നിരന്തരം പീഡനം;പരാതിയെത്തുടർന്ന് ഭർത്താവായ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി(28)യെയാണ് ഭാര്യയുടെ പരാതിയില്‍ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.

അതേസമയം 5വര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് തന്നെ നിരന്തരം മാനസികമായും ഗാര്‍ഹികമായും പീഡിപ്പിക്കുകയാണെന്നാണ് ഭാര്യ നൽകിയ പരാതി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പരാതി ഉയർന്നതോടെ എടയൂര്‍കുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

Related Articles

Latest Articles