ദില്ലി: പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) പങ്കുവെച്ച പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഡൊമിനോസും ഹോണ്ടയും. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന് കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മാപ്പ് പറഞ്ഞ് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തിയത്.
അങ്ങേയറ്റം ബഹുമാനമുണ്ടെന്നും 25 വര്‍ഷത്തിലേറെ ഇന്ത്യ ഞങ്ങള്‍ക്ക് വീടുപോലെയാണ്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിലയുറപ്പിക്കുന്നതായും ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാകാര്യങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ഡൊമിനോസ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. . ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിനെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഹോണ്ട ഇന്ത്യയും ട്വീറ്റ് ചെയ്തു.
കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയയില്‍ വിവിധ കമ്പനികൾ രംഗത്തെത്തിയത്. തുടര്‍ന്ന് ഇതിനെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ട്വിറ്ററില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്പനികള്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…