Thursday, May 16, 2024
spot_img

”മാപ്പ് മാപ്പ് മാപ്പ്” ; കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു; ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഹോണ്ടയും ഡൊമിനോസും

ദില്ലി: പാകിസ്ഥാനിലെ ബിസിനസ് അസോസിയേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) പങ്കുവെച്ച പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഡൊമിനോസും ഹോണ്ടയും. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന് കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മാപ്പ് പറഞ്ഞ് ഡൊമിനോസും ഹോണ്ടയും രംഗത്തെത്തിയത്.

അങ്ങേയറ്റം ബഹുമാനമുണ്ടെന്നും 25 വര്‍ഷത്തിലേറെ ഇന്ത്യ ഞങ്ങള്‍ക്ക് വീടുപോലെയാണ്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിലയുറപ്പിക്കുന്നതായും ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാകാര്യങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ഡൊമിനോസ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. . ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിനെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഹോണ്ട ഇന്ത്യയും ട്വീറ്റ് ചെയ്തു.

കശ്മീര്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയയില്‍ വിവിധ കമ്പനികൾ രംഗത്തെത്തിയത്. തുടര്‍ന്ന് ഇതിനെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ട്വിറ്ററില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്പനികള്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.

Related Articles

Latest Articles