India

ഇന്ത്യൻ ആർമി ‘ചിനാർ കോർപ്‌സിന്റെ’ പേജുകൾ അകാരണമായി നീക്കം ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം; വിശദീകരണം നൽകാതെ മെറ്റ; സോഷ്യൽ മീഡിയകളിൽ വൻപ്രതിഷേധം

ദില്ലി: ഇന്ത്യൻ ആർമി ചിനാർ കോർപ്‌സിന്റെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയകൾ. ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ മെറ്റ തയ്യാറായിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

കശ്മീർ താഴ്‌വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമാണ് ചിനാർ കോർപ്‌സ്. ഇന്ത്യൻ സൈന്യത്തെയും കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിച്ച് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് സമൂഹമാധ്യമത്തിൽ അക്കൗണ്ട് ആരംഭിച്ചത്.

മാത്രമല്ല പ്രതിരോധപരമായ വിവരങ്ങൾ കൂടാതെ, തദ്ദേശവാസികൾക്ക് ആർമിയുടെ ജന താൽപര്യാർത്ഥമുള്ള സേവന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും പങ്കു വയ്ക്കാൻ ആണ് ഈ ഹാൻഡിലുകൾ ഉപയോഗിച്ചിരുന്നത്.

ഈ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം ഫേസ്ബുക്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം സാധാരണയായി ഫേസ്ബുക്ക് നയങ്ങൾക്കെതിരായുള്ള പോസ്റ്റുകൾ പങ്കുവെക്കുമ്പോഴോ, അല്ലെങ്കിൽ ഫേസ്ബുക്ക് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമേ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിക്കൂ.

എന്നാൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിലുള്ള കാരണം ഇനിയും മെറ്റ വ്യക്തമായിട്ടില്ല. സോഷ്യൽ മീഡിയ ഭീമന്റെ കാരണമില്ലാതെയുള്ള ഈ പ്രവർത്തിയെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വൻപ്രതിഷേധം നടക്കുകയാണ്.

B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

1 hour ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

2 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

2 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

4 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

4 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

16 hours ago