വാഷിംഗ്ടണ്‍: കൊടും ക്രിമിനലായ ഐ എസ് തലവൻ അബൂബക്കര്‍ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയില്‍ യു എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായി ട്രംപ് അറിയിച്ചു. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ സിറിയയിലെ ബാഗ്ദാദിയുടെ താവളം കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു. കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് സിഐഎ ആക്രമണം നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു. ഇയാൾക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. 11 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും സാധിച്ചു. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡി എൻ എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഒളിവിലുള്ള ബാഗ്ദാദി 2014-ലാണ് അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസിന്റെ നേതാവാകുന്നത്. പിന്നീട് അല്‍ഖായിദ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐഎസ്ഐഎസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങള്‍ ശരിവെക്കുന്നതരത്തില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…