S.Jaishankar
വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. അൽ ഖായിദ ഭീകരൻ ഒസാമ ബിൻ ലാദന് ആതിഥ്യം നല്‍കിയ, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് രക്ഷാസമിതിയിൽ ധർമപ്രഭാഷണം നടത്താൻ യോഗ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ആഞ്ഞടിച്ചു. രക്ഷാസമിതിയിൽ ചർച്ചയ്ക്കിടെ പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് ജയ്ശങ്കറിന്റെ വിമർശനം.
‘‘ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്നതരത്തിലുള്ള ചോദ്യം ഉയർത്തരുത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് സ്‌പോൺസർഷിപ്പ് നൽകുന്ന കാര്യത്തിനും അത് ബാധകമാണ്. ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ ഒരു യോഗ്യതയുമില്ല’’– ജയ്ശങ്കർ പറഞ്ഞു. മഹാമാരിയോ കാലാവസ്ഥാ വ്യതിയാനമോ സംഘർഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മുടെ കാലത്തെ പ്രധാന വെല്ലുവിളികളോടുള്ള ഫലപ്രദമായ പ്രതികരണത്തെ ആശ്രയിച്ചിരിക്കും യുഎന്നിന്റെ വിശ്വാസ്യതയെന്നും അദ്ദേഹം പറഞ്ഞു .
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചിരുന്നു. ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിൽനിന്ന് ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായിരുന്നു . ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്ന് വ്യക്തമാക്കിയിരുന്നു.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…