ശ്രീനഗർ : ജമ്മു – കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിക്കുന്നത് ഒറ്റയ്ക്കല്ല. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ എന്നിവർ കശ്മീരിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സഖ്യത്തിന് ധാരണയായതെന്ന് ഫറൂഖ് അബ്ദുളള വ്യക്തമാക്കി.
അതേസമയം, സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികളുടെ സഹകരണം കോൺഗ്രസ് തേടുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 പാർട്ടികൾ ചേർന്ന ഇൻഡി മുന്നണിയുടെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് മത്സരിച്ചത്. കശ്മീരിലെ 90 സീറ്റുകളിലും സഖ്യമുണ്ടാകുമെന്ന് ഫറൂഖ് അബ്ദുളള വ്യക്തമാക്കി. കൂടാതെ സഖ്യത്തിന്റെ വിശദാംശങ്ങൾ ഉടനറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫറൂഖ് അബ്ദുളളയുടെ ശ്രീനഗറിലെ വസതിയിലെത്തിയാണ് അദ്ദേഹവുമായും രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും കൂടിക്കാഴ്ച നടത്തിയത്. ഇതിന് ശേഷം ശ്രീനഗറിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തെയും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു. അതേസമയം, ബിജെപി കശ്മീരിൽ ഒറ്റയ്‌ക്കാകും ജനവിധി തേടുകയെന്നു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…