Tuesday, December 30, 2025

ക്ലാസ് കട്ട് ചെയ്യരുത് ! വിസ റദ്ദാക്കപ്പെടാം! ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഈ വര്‍ഷം ആദ്യമുണ്ടായ നാടുകടത്തല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്സില്‍നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ വിസാ റദ്ദാക്കുമെന്ന് ഇന്ത്യയിലെ അമേരിക്കൻ എംബസി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. സ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.

ഇന്ത്യയിലെ അമേരിക്കൻ എംബസിയും ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. നേരത്തെ നാടുകടത്തല്‍ നടപടികളുടെ ഭാഗമായി 2025 ജനുവരി മുതല്‍ അമേരിക്ക ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 682 ഇന്ത്യന്‍ പൗരന്മായൊണ് യുഎസില്‍നിന്ന് നാടുകടത്തിയത്. അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി അവിടെ എത്തിയവരായിരുന്നു.

Related Articles

Latest Articles