Don't eat these foods before you go to bed! That's because
നമ്മളിൽ പലരെയും വലയ്ക്കുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ.നമ്മള്‍ പകല്‍ എങ്ങനെ ചെലവിട്ടു, എത്രത്തോളം മാനസികസമ്മര്‍ദ്ദങ്ങളുണ്ട് എന്നിങ്ങനെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വരെ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്.ഇത്തരത്തില്‍ നമ്മുടെ ഉറക്കം കെടുത്താൻ സാധ്യതയുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പായി തക്കാളി കഴിച്ചാല്‍ അത് ഉറക്കത്തെ ബാധിക്കാം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ‘ടിരാമൈൻ’ എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നത് മൂലമാണ് ഉറക്കം ശരിയാകാതെ പോകുക. അതുപോലെ ചിലരില്‍ തക്കാളി അസിഡിറ്റിയുമുണ്ടാക്കും. ഇതും ഉറക്കത്തെ ബാധിക്കാം.
വൈറ്റ് ബ്രഡും ഉറക്കത്തെ അലോസരപ്പെടുത്തുന്ന ഭക്ഷണമാണ്. ഒരുപാട് റിഫൈൻഡ്-കാര്‍ബ് അടങ്ങിയതിനാല്‍ ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണമാണ് വൈറ്റ് ബ്രഡ്. അതിനാല്‍ ഇത് കഴിക്കുന്നതോടെ രക്തത്തിലെ ഷുഗര്‍നിലയില്‍ പെട്ടെന്ന് മാറ്റം വരികയാണ്. ഇതാണ് ഉറക്കത്തെ പ്രശ്നത്തിലാക്കുന്നത്.
നല്ല സ്പൈസിയായ ഭക്ഷണവും ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കഴിക്കുന്നത് നല്ലതല്ല. ഇവ ശരീരത്തിന്‍റെ താപനില വര്‍ധിപ്പിക്കുകയും, അസിഡിറ്റി (നെഞ്ചിരിച്ചില്‍ – പുളിച്ചുതികട്ടല്‍) ഉണ്ടാക്കുകയും ചെയ്യുന്നതോടെയാണ് ഉറക്കം പ്രശ്നത്തിലാകുന്നത്. ജങ്ക് ഫുഡ് രാത്രിയില്‍ ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണവും ഇതാണ്.പലരും രാത്രിയില്‍ ഐസ്ക്രീം കഴിക്കാറുണ്ട്. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…