Saturday, May 11, 2024
spot_img

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കരുത് ! കാരണമിത്

നമ്മളിൽ പലരെയും വലയ്ക്കുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ.നമ്മള്‍ പകല്‍ എങ്ങനെ ചെലവിട്ടു, എത്രത്തോളം മാനസികസമ്മര്‍ദ്ദങ്ങളുണ്ട് എന്നിങ്ങനെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വരെ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്.ഇത്തരത്തില്‍ നമ്മുടെ ഉറക്കം കെടുത്താൻ സാധ്യതയുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പായി തക്കാളി കഴിച്ചാല്‍ അത് ഉറക്കത്തെ ബാധിക്കാം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ‘ടിരാമൈൻ’ എന്ന അമിനോ ആസിഡാണ് ഇതിന് കാരണം. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നത് മൂലമാണ് ഉറക്കം ശരിയാകാതെ പോകുക. അതുപോലെ ചിലരില്‍ തക്കാളി അസിഡിറ്റിയുമുണ്ടാക്കും. ഇതും ഉറക്കത്തെ ബാധിക്കാം.

വൈറ്റ് ബ്രഡും ഉറക്കത്തെ അലോസരപ്പെടുത്തുന്ന ഭക്ഷണമാണ്. ഒരുപാട് റിഫൈൻഡ്-കാര്‍ബ് അടങ്ങിയതിനാല്‍ ഗ്ലൈസമിക് സൂചിക ഉയര്‍ന്ന ഭക്ഷണമാണ് വൈറ്റ് ബ്രഡ്. അതിനാല്‍ ഇത് കഴിക്കുന്നതോടെ രക്തത്തിലെ ഷുഗര്‍നിലയില്‍ പെട്ടെന്ന് മാറ്റം വരികയാണ്. ഇതാണ് ഉറക്കത്തെ പ്രശ്നത്തിലാക്കുന്നത്.

നല്ല സ്പൈസിയായ ഭക്ഷണവും ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കഴിക്കുന്നത് നല്ലതല്ല. ഇവ ശരീരത്തിന്‍റെ താപനില വര്‍ധിപ്പിക്കുകയും, അസിഡിറ്റി (നെഞ്ചിരിച്ചില്‍ – പുളിച്ചുതികട്ടല്‍) ഉണ്ടാക്കുകയും ചെയ്യുന്നതോടെയാണ് ഉറക്കം പ്രശ്നത്തിലാകുന്നത്. ജങ്ക് ഫുഡ് രാത്രിയില്‍ ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണവും ഇതാണ്.പലരും രാത്രിയില്‍ ഐസ്ക്രീം കഴിക്കാറുണ്ട്. എന്നാല്‍ ഇതിലെ ഉയര്‍ന്ന ഫാറ്റും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തുന്നു.

Related Articles

Latest Articles