തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളച്ച് അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടികൊണ്ടുപോയി 18 മണിക്കൂറുകൾ പിന്നിടുമ്പോഴും അന്വേഷണം ഊർജ്ജിതമാക്കുകയാണ് പോലീസ്. നിർണായക വിവരങ്ങൾ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. വിവിധ ടീമുകളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പങ്കുവെയ്‌ക്കാതെയാണ് പോലീസ് അന്വേഷണം തുടരുന്നത്.

