Monday, December 22, 2025

ഒരിക്കൽ കൂടി പിരിക്കാൻ പറയരുത്…പ്ളീസ് ! ഭാരത് ജോഡോ യാത്രക്ക് പിരിച്ച് തന്നെ മതിയായി ; കോൺഗ്രസിന് വേണ്ടി പണപ്പിരിവിനില്ലെന്ന് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ

ദില്ലി : കോൺഗ്രസ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയത് പണം പിരിച്ചായിരുന്നു. ഇതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ച് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ. ജനങ്ങളിൽ നിന്നുള്ള പിരിവിന് പുറമെ നേതാക്കൾ വ്യക്തിപരമായും സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പല നേതാക്കളെയും പുറകോട്ടടിക്കാൻ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. കോൺഗ്രസ് ഒരു തരത്തിലും വിജയിക്കാൻ പോകുന്നില്ല എന്ന് ഭൂരിഭാഗം അഭിപ്രായ സർവേകളും പറയുന്ന സാഹചര്യത്തിൽ ചെലവാക്കിയ പണം എങ്ങനെ തിരിച്ചു കിട്ടുമെന്നാണ് പ്രാദേശിക നേതൃത്വങ്ങൾ ചോദിക്കുന്നത്.

അദായ നികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി നേടാനായില്ല. ഇതിനെ തുടർന്നാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോൺഗ്രസ്സ് കൂപ്പുകുത്തിയത്.
കൂടാതെ, മോദി ഭരണം തുടരുമെന്ന പ്രചാരണം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്രയും ഭാരിച്ച ചെലവുകള്‍ക്ക് പണം കണ്ടെത്താനാവില്ല എന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

Related Articles

Latest Articles