Saturday, December 13, 2025

നിപയെന്ന് സംശയം; കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ; സ്രവ പരിശോധനയ്ക്ക് അയക്കും

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ 14കാരൻ ചികിത്സയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും.

നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിപ്പ ട്രൂനാറ്റ് പോസറ്റീവാണ്. സാംപിൾ തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു.

Related Articles

Latest Articles