അഫ്ഗാൻ സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണം
കാബൂൾ: ഭീകരാക്രമണങ്ങൾ തുടർക്കഥയായ അഫ്‌ഗാനിസ്ഥാനിൽ പുതുവർഷത്തിലും ആക്രമണം നടന്നു. . കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ 10 ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം .
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം നടന്നത്. അഫ്ഗാൻ വിദേശകാര്യ വക്താവ് അബ്ദുൾ നാഫി ടക്കോർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ താലിബാൻ അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിന്റെ ഗേറ്റിനു സമീപം സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ കാരണം ജനങ്ങൾ ഭയചകിതരാണ്. കഴിഞ്ഞ മാസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ചൈനീസ് പൗരന്മാർക്കുൾപ്പെടെ പരിക്കേറ്റിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…