aiims director
ദില്ലി: രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. വരാനിരിക്കുന്ന മുന്നാം തരംഗം പ്രവചനാതീതമാണ്. രാജ്യം അതിന് സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ ജാഗ്രതയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കരുതലോടെ കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നാല്‍ നമുക്ക് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഇനി മൂന്നാമത് തരംഗം ഉണ്ടെങ്കില്‍ അത് കൂടുതല്‍ ബാധിക്കാന്‍ സാധ്യത കുട്ടികളിലാണെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും, കുട്ടികളും വാക്‌സിനേഷന്‍ എടുക്കാന്‍ തുടങ്ങുന്നതോടെ അവര്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ വൈറസ് എങ്ങനെ പെരുമാറുന്നു എന്നത് മാത്രമാണ് പ്രവചനാതീതമായ ഭാഗം. എന്നാല്‍ രണ്ടാമത്തെ തരംഗം പോലെ മോശമായ ഒരു മൂന്നാം തരംഗം നമ്മള്‍ നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ ബാധിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്’’ -എയിംസ് മേധാവി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…