ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുകയും സോറൻ രാജി സമർപ്പിക്കുകയും ചെയ്തതോടെ ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍, ഭരണകക്ഷിയായ ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ചംപായ് സോറന്‍ ഗവര്‍ണറെ കണ്ടു. ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ഗവര്‍ണറോട് ചംപായ് സോറന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം.
ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, 43 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്ന ജെഎംഎം വീഡിയോ പുറത്തുവിട്ടിരുന്നു.
കോൺഗ്രസ് – ജെഎംഎം എംഎല്‍എമാർ ബിജെപി പക്ഷത്തേക്ക് ചായ്‌വ് കാണിക്കുമെന്ന ഭയത്തെത്തുടർന്ന് ഇവരെ ഹൈദരാബാദിലേക്ക് മാറ്റാനൊരുങ്ങുകയാണ്. 43 എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും മൂന്നോ നാലോ പേരൊഴികെ എല്ലാവരേയും ഹൈദരാബാദിലേക്ക് മാറ്റുകയാണെന്നും കോൺഗ്രസ് ജാർഖണ്ഡ് അദ്ധ്യക്ഷൻ രാജേഷ് ഠാക്കൂര്‍ അറിയിച്ചു. റാഞ്ചിയില്‍നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ ഹൈദരാബാദില്‍ ബസുകള്‍ തയ്യാറായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു.
ഹേമന്ത് സോറന്റെ അറസ്റ്റുണ്ടായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിക്കസേരയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകൾ. എന്നാൽ ഇതിനോട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നതോടെയാണ് ചംപൈ സോറൻ ഭരണകക്ഷി നേതാവായത്

