Tuesday, December 16, 2025

പ്രതിരോധരംഗത്ത് വമ്പൻ മുന്നേറ്റം; ശത്രുക്കളെ നേരിടാൻ രാജ്യത്തിന് ഇനി മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ; പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ

ദില്ലി:രാജ്യത്തെ സൈനികർക്ക് വഹിക്കാൻ കഴിയുന്ന ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ.

മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണമാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയത്.

ഇന്ത്യൻ സൈനികർക്ക് വഹിക്കാൻ കഴിയുന്ന ഇത്തരം മിസൈലുകൾ യുദ്ധങ്ങളിൽ ഭാരതത്തിന് ഇരട്ടി കരുത്ത് നൽകുമെന്നതിൽ സംശയം വേണ്ട.

ഡിആർഡിഒ പരീക്ഷണം നടത്തിയത് ഏറ്റവും കുറഞ്ഞ ദൂരപരിധിയിലായിരുന്നു. പരീക്ഷണത്തിൽ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചാണ് മിസൈൽ കരുത്ത് തെളിയിച്ചത്. മുമ്പ് പരമാവധി ദൂരപരിധിയിൽ നടത്തിയ പരീക്ഷണങ്ങളിലും മിസൈൽ ലക്ഷ്യം കൃത്യതയോടെ ഭേദിച്ചു.

ഈ മിസൈലുകളുടെ പ്രധാന സവിശേഷത മനുഷ്യന് വഹിക്കാൻ കഴിയുന്ന ലോഞ്ചറുകളാണ് ഇതെന്നാണ്.കൂടാതെ തെർമൽ സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ലോഞ്ചറുകൾക്ക് ഭാരം കുറവാണ്. ലക്ഷ്യസ്ഥനത്തേക്ക് എത്തുന്നതിനായി ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കറും, ഓൺ ബോർഡ് കൺട്രോളിനായി അത്യാധുനിക ഏവിയോണിക്‌സും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പരീക്ഷണം വിജയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡിആർഡിഒ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles