Sunday, May 26, 2024
spot_img

കശ്മീരിലെ തീവ്രവാദികൾക്കെതിരെ പ്രതികരിച്ച പ്രശസ്ത മാധ്യമ പ്രവർത്തക ആരതിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി; കമ്പനിയുടെ വിശദീകരണം ആരാഞ്ഞ് കോടതി

കശ്മീരിലെ ഇസ്‌ലാമിക തീവ്രവാദികളെ വിമർശിച്ചതിന്റെ പേരിൽ പ്രശസ്ത മാധ്യമ പ്രവർത്തക ആരതി ടിക്കൂവിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. നടപടിക്കെതിരെ ആരതി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹർജ്ജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണവും അക്കൗണ്ട് പൂട്ടിയതിന്റെ കാരണം അറിയിക്കാൻ ട്വിറ്ററിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്‍റെ സഹോദരന് തീവ്രവാദികൾ തുടര്‍ച്ചയായി വധഭീഷണി അയയ്ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കാശ്മീരിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് വിഘടനവാദികൾ തന്റെ സഹോദരനെ ലക്‌ഷ്യം വയ്ക്കുന്നതെന്ന് ആരതി ആരോപിക്കുന്നു. ട്വിറ്റർ ഇന്ത്യ പാക് ഭീകരർക്ക് അഴിഞ്ഞാടാൻ സൗകര്യമൊരുക്കിക്കൊടുക്കുന്നു എന്നും ആരതി ആരോപിച്ചിരുന്നു. തുടർന്നാണ് ട്വിറ്റർ ആരതിയുടെ അക്കൗണ്ട് പൂട്ടിയത്.

കാശ്മീരി ഹിന്ദുക്കൾക്കെതിരെ തീവ്രവാദികൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ആശങ്ക ആരതി പങ്കുവച്ചിരുന്നു. ഇത് 1990 ജനവരിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും അവർ അഭിപ്രായപ്പെട്ടു അന്നാണ് കശ്മീര്‍ താഴ് വര വിട്ട് ഒന്നരലക്ഷം കശ്മീരി ബ്രാഹ്മണര്‍ വീടും സ്വത്തും വിട്ടെറിഞ്ഞ്, ഇസ്ലാം ഭീകരവാദികളെ ഭയന്ന് കൂട്ടപ്പലായനം ചെയ്തത്. ദി ന്യൂ ഇന്ത്യന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിന്‍റെ സ്ഥാപക കൂടിയായ ആരതി ടിക്കൂ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകയാണ്.

Related Articles

Latest Articles