ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഓ യും ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽ ലിമിറ്റഡും സംയുക്തമായി വികസിപ്പിക്കുന്ന കപ്പൽ വേധ എം മിസൈലിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. 434.6 കോടി രൂപ ചെലവിൽ 2017 ലാണ് പദ്ധതി ആരംഭിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന മിസൈലിന് 380 കിലോഗ്രാം ഭാരമുണ്ടാകും, 100 കിലോഗ്രാം തൂക്കം വരുന്ന പോർമുനയും വഹിക്കാനാകും. ചെറുതും വലുതുമായ യുദ്ധക്കപ്പലുകളെയും പെട്രോൾ ബോട്ടുകളെയും നശിപ്പിക്കാൻ കഴിവുള്ള മിസൈലാണിത്.
5 മുതൽ 55 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത്. നേവിയുടെ യുദ്ധ വിമാനങ്ങളിൽ നിന്നും പെട്രോൾ വിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന 150 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കപ്പൽ വേധ മിസൈലുകളും വികസിപ്പിക്കാൻ ഡി ആർ ഡി ഒ ക്ക് പദ്ധതിയുണ്ട്

