Saturday, December 20, 2025

സിനിമകളിൽ കഥാപാത്രത്തിനനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്;ഇവന്റിൽ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ഓരോ വ്യക്തികളുടേയും ഇഷ്ടമാണെന്ന് ഹണി റോസ്

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഹണി റോസ്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. അതുപോലെ ഹണി റോസ് പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം തന്നെ വൈറലാകാറുണ്ട്.

ഇപ്പോൾ തന്റെ വസ്ത്രധാരണത്തിന് നേരെ ഉയരുന്ന കളിയാക്കലിനോടും കുറ്റപ്പെടുത്തലിനോടും പ്രതികരിക്കുകയാണ് താരം. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും അല്ലാതെ മറ്റൊരാളുടെ നിർദ്ദേശപ്രകാരമല്ലെന്നും ഹണി റോസ് പറയുന്നു. സിനിമകളിൽ കഥാപാത്രത്തിനനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. എന്നാൽ അതിനപ്പുറം ഒരു ഇവന്റിൽ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ഓരോ വ്യക്തികളുടേയും ഇഷ്ടമാണെന്നും ഹണി റോസ് പറയുന്നു.

Related Articles

Latest Articles