Monday, December 15, 2025

മോഹിപ്പിക്കുന്ന ലാല്‍ ഭാവങ്ങളുമായി ജോര്‍ജൂട്ടിയുടെ രണ്ടാം വരവ്..!; ഉദ്ദ്വേഗമുണർത്തി “ദൃശ്യം 2 ” ട്രെയ്‌ലർ എത്തി

കൊച്ചി: മലയാളി സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമായ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയ്ലർ പുറത്തുവിട്ടത്. ചിത്രം ഈ മാസം 19ന് റിലീസ് ചെയ്യും.

മോഹന്‍ലാല്‍-ജീത്തു ജോസഫ്-ആന്‍റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിന്‍റെ ദൃശ്യം രണ്ടാം ഭാഗം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.



Related Articles

Latest Articles