Sunday, January 4, 2026

അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം: ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങൾ കടത്തിയതായി സൂചന

ദില്ലി: പഞ്ചാബിലെ അമൃത്സറില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേയ്ക്ക് പോയി. അമൃത്സറില്‍ അജ്‌നല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങളോ മറ്റോ കടത്താൻ ഡ്രോൺ ഉപയോഗിച്ചതായി സംശയിക്കുന്നതായി സുരക്ഷസേന വ്യക്തമാക്കി. അതേസമയം അതിനിടെ ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. കുല്‍ഗാം സ്വദേശിയായ ജാവിദ് അഹമ്മദ് വാനിയെന്ന ഭീകരനെയാണ് വധിച്ചത്. ഒരു സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്താനുള്ള പദ്ധതി ഭീകരൻ തയ്യാറാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles