പത്തനംതിട്ട : സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വ്യാപകമാകുന്നു. ആറൻമുള പരപ്പുഴക്കടവിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇവർക്കൊപ്പം കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചെട്ടികുളങ്ങര സ്വദേശികളും സഹോദരങ്ങളുമായ കണ്ണമംഗലം മെറിൻ വില്ലയിൽ ഷെഫിൻ (15), മെറിൻ (18) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട തോണ്ടപ്പുറത്ത് എബിൻ (24) എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു.
മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. ഇളയ സഹോദരനായ ഷെഫിൻ വെള്ളത്തിൽ മുങ്ങുന്നതു കണ്ട് രക്ഷിക്കാനായി മെറിനും പിന്നാലെ എബിനും നദിയിലേക്കിറങ്ങുകയായിരുന്നു .

