Christmas Celebration
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ക്രിസ്മസ് ആഘോഷത്തിനിടെ (Christmas Celebration In Trivandrum) വിദ്യാർത്ഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ രണ്ട് പേർക്ക് പരിക്ക്. വർക്കല കോളേജിൽ ആണ് സംഭവം. യാത്രക്കാർക്ക് നേരെ വാഹനം ഇടിച്ച് കയറുകയായിരുന്നു.
വർക്കല എസ്എൻ കോളേജിലെ വിദ്യാർത്ഥികളാണ് അഭ്യാസപ്രകടനം നടത്തിയത്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ പ്രകടനം നടന്നത്. കോളേജിന് സമീപമുള്ള റോഡിലൂടെ ഇവർ അമിത വേഗത്തിൽ കാർ ഓടിക്കുകയായിരുന്നു. തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാർ ഓടിച്ച് കയറ്റി. സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് കാർ ഇടിച്ചത്.
മൂന്ന് ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ എസ്എൻ കോളേജിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതിന് പിന്നാലെ രണ്ട് വിദ്യാർത്ഥികളെ പോലീസ് പിടികൂടി.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…