Malappuram-drugs-mafia-police-seized
കൊല്ലം: ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലം ഇട്ടിവായില്‍ ആണ് സംഭവം. തർക്കം ഒത്തുതീർപ്പാക്കാൻ എത്തിയ അയല്‍വാസിയുടെയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇട്ടിവ സ്വദേശി ആദർശ്, അയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരന് എന്നിവര്‍ ചേര്‍ന്നാണ് ലഹരിയുടെ ആലസ്യത്തിൽ പിതാവ് സുഭാഷിനെയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്.
അതേസമയം ആദ്യം ആദര്‍ശ് ഭാര്യ വീട്ടിൽ വെച്ച് തന്റെ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ഇത് തടയാന്‍ എത്തിയ ഭാര്യയുടെ ബന്ധു അര്‍ജ്ജുനനെ ഇരുവരും ചേര്‍ന്ന് കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. മര്‍ദ്ദനത്തിന് ശേഷം അവർ വീടിന്റെ ജനാലചില്ലുകളും തകര്‍ത്തു.
ഇതിനു പിന്നാലെയാണ് ആദര്‍ശ് സ്വന്തം വീട്ടിലെത്തി പിതാവിനെ മര്‍ദ്ദിച്ചത്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ സുഭാഷ് ആഘാതത്തിൽ ബോധരഹിതനായി. നാട്ടുകാരാണ് അക്രമം നടത്തിയ സഹോദരങ്ങളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ പ്രാഥമിക ചികിത്സ നല്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…