Sunday, January 4, 2026

കൊച്ചിയിൽ മയക്കുമരുന്ന് വേട്ട ! 10.48 ​ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാനത്തൊഴിലാളിയായ ബഹറുൽ ഇസ്ലാം അറസ്റ്റിൽ

കൊച്ചി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മാരക രാസ ലഹരിയുമായി അന്യസംസ്ഥാനത്തൊഴിലാളി പിടിയിലായി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 10.48 ​ഗ്രാം ഹെറോയിനുമായി അസം സ്വദേശിയായ ബഹറുൽ ഇസ്ലാം പിടിയിലായത്.

ഈസ്റ്റ് ഒക്കൽ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചടക്കപ്പെട്ട 10.485ഗ്രാം ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 73000 രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles