കോഴിക്കോട് : ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വില്പനനടത്താനായി 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീർ പിടിയിൽ. ഫറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ ലഹരിമരുന്ന് വിൽപ്പന നടത്തിയത്.

