Thursday, December 18, 2025

വീണ്ടും ലഹരിവേട്ട; കോഴിക്കോട്ട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍

ഫറോക്ക്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്സൈസ് പിടിയിൽ. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. മയക്ക് മരുന്നായ എക്സ്റ്റസിയുടെ 15 ഗുളികകളാണ് (ഏഴ് ഗ്രാം) ഇവരില്‍ നിന്ന് കണ്ടെടുത്തത്.

പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. റിസോര്‍ട്ടുകളില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനായി ഗോവയില്‍ നിന്നുമാണ് എക്സ്റ്റസി കോഴിക്കോട് എത്തിക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച്‌ യുവതിയെ പിടികൂടിയത്. പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്.

Related Articles

Latest Articles