Tuesday, May 21, 2024
spot_img

കോവിഡ് വിഷമതകൾ ഇനി പമ്പ കടക്കും… മാനസികാരോഗ്യത്തിനായി “ഈശ ക്രിയ”; സൗജന്യ ഓൺലൈൻ സെഷനുകൾ നാളെ മുതൽ; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ…

കോവിഡ് വിഷമതകൾ മറികടക്കാൻ പുത്തൻ മാർഗവുമായി ഇഷ ഫൗണ്ടേഷൻ (Isha Foundation). കോവിഡ് മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ നടത്തുന്ന യോഗാപരിശീലനങ്ങൾക്ക് പിന്തുണ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ്, ഇഷ ഫൗണ്ടേഷൻ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ഓൺലൈൻ സെഷനുകൾ സംഘടിപ്പിക്കുന്നത്. ഈശ ക്രിയ എന്ന സുശക്തമായ നിർദ്ദേശാനുസൃത ധ്യാനം (Guided Meditation) നാളെ മുതലാണ് ആരംഭിക്കുന്നത്. 45 മിനിറ്റ് ദൈർഘ്യമുള്ള സെഷൻ സൂം പ്ലാറ്റ്ഫോമിൽ എല്ലാ ദിവസവും രാവിലെ 7 മണിക്ക് ലഭ്യമാകും. സെഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 7012939814 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ http://isha.co/FreeYoga എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

എന്താണ് ഈശ ക്രിയ ?

മാനസിക വ്യക്തതയും സമാധാനവും ചലനാത്മകതയും കൊണ്ടുവരാൻ സഹായിക്കുന്ന വളരെ ശക്തമായ ഒരു പ്രക്രിയയാണ് ഈശ ക്രിയ. ഇത് വിഷാദം, കോപം, ഉത്കണ്ഠ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. പരിശീലനത്തിനായി ദിവസത്തിൽ 12-18 മിനിറ്റ് മാത്രം മതി. 2020 ജൂലൈ മുതൽ കോവിഡുമായി ബന്ധപ്പെട്ട മാനസികവ്യഥകളെ മറികടക്കാൻ ഇഷ ഫൗണ്ടേഷൻ സൗജന്യ യോഗ പരിപാടികൾ നൽകി വരുന്നുണ്ട്. 2021 മേയ് മുതൽ ഏവർക്കുമായി ദിവസേന യോഗ പരിപാടികൾ രാവിലെ 7 നും വൈകിട്ട് 7 നും നടത്തിവരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇതുവഴി ഏകദേശം 40,000 ആളുകളെ സ്പർശിക്കുന്ന 310 സൗജന്യ യോഗ സെഷനുകൾ നടത്തിയിട്ടുണ്ട്.

Related Articles

Latest Articles