Thursday, December 18, 2025

അതിർത്തി വഴി ലഹരിക്കടത്ത്; കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബി എസ് എഫ് വെടിവച്ചു കൊന്നു. അതിർത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് ബി എസ് എഫ് വെടിവച്ചത്. ഇയാളിൽ നിന്നും ലഹരി വസ്തുക്കളും പിടികൂടി. റാം ഗഡിന് സമീപത്തെ എസ്എം പുര പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രിയാണ് സംശയാസ്പദമായ രീതിയിലുള്ള നീക്കം ബിഎസ്എഫ് ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ച്ചയായ മുന്നറിയിപ്പിന് ശേഷവും അതിക്രമിച്ച് കയറാനുള്ള ശ്രമം തുടര്‍ന്നതോടെ ബിഎസ്എഫ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. നാല് കിലോയോളം ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ വിശദമാക്കി. വെടിവയ്പിന് പിന്നാലെ നടന്ന തിരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വെടിയേറ്റ് കൊല്ലപ്പെട്ടയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Latest Articles