Wednesday, May 15, 2024
spot_img

കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കൈയ്യോടെ പൊക്കി; 5,000 രൂപ വിഴുങ്ങി ഉദ്യോഗസ്ഥൻ

ഭോപ്പാൽ: കൈക്കൂലി വാങ്ങവെ കൈയ്യോടെ പിടിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ 5000 രൂപ വിഴുങ്ങിയതായി റിപ്പോര്‍ട്ട്. പട്‌വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജബൽപൂർ ലോകായുക്ത പ്രത്യേക സംഘം കൈയ്യോടെ പിടികൂടിയത്. ജബല്‍പൂര്‍ ലോകായുക്തയുടെ സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റിന്റെ (എസ്പിഇ) ഒരു സംഘമാണ് ഇയാളെ കൈക്കൂലി വാങ്ങവെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗജേന്ദ്ര സിങ്ങിനെ പണം വിഴുങ്ങിയ ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെന്നും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. ഗജേന്ദ്ര സിങ് എന്ന ഉദ്ദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബർക്കേഡ ഗ്രാമത്തിൽ നിന്നുള്ള ഒരാളാണ് തങ്ങളെ സമീപിച്ചതെന്ന് ലോകായുക്ത പ്രത്യേക പോലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു.

Related Articles

Latest Articles