Friday, December 19, 2025

ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; സംഘത്തലവൻ ലാഹോർ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ മേധാവി മഹ്‌സർ ഇക്ബാൽ; പ്രതിയുടെ പക്കൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളുടെ ശേഖരം ഉള്ളതായി റിപ്പോർട്ട്

ഇസ്ലാമബാദ്: ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് ലാഹോർ പോലീസിലെ ഉന്നതണെന്ന് പാകിസ്ഥാൻ പോലീസ്. ലാഹോർ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ മേധാവി മഹ്‌സർ ഇക്ബാലാണ് സംഘത്തലവൻ.

കസൂറിൽ നിന്നുമാണ് ഇന്ത്യയിലേക്ക് സംഘം ഡ്രോണിൽ മയക്കുമരുന്ന് കടത്തുന്നത്. 30 കിലോഗ്രാം ഹെറോയിനാണ് ഇയാളും സംഘവും കടത്തിയത്. ദുബായിൽ നിന്നാണ് ഇയാൾക്ക് ഇതിനുളള പ്രതിഫലം ലഭിച്ചത്. ഇക്ബാലിന് ലാഹോറിലെ ഡിഫൻസ് ഹൗസിങ് അതോറിറ്റിയിൽ ആഡംബര വില്ലകളും കാറുകളുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങളുടെ ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ മുൻകൂർ ജാമ്യം നേടിയതിനാൽ മഹ്‌സർ ഇക്ബാലിനെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ലാഹോർ ഡിഐജി ഇമ്രാൻ കിഷോർ പറഞ്ഞു. മയക്കുമരുന്ന് കടത്തിലൂടെ പോലീസ് ഉദ്യോഗസ്ഥൻ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായും ഡിഐജി വെളിപ്പെടുത്തി.

Related Articles

Latest Articles