Saturday, May 18, 2024
spot_img

‘വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ല, നിലപാടിൽ ഉറച്ചുനിൽക്കുന്നു’; താൻ കർഷകരുടെ പക്ഷത്താണെന്ന് നടൻ ജയസൂര്യ

തനിക്ക് രാഷ്‌ട്രീയമില്ല. കർഷകരുടെ പക്ഷത്താണ് താനെന്ന് നടൻ ജയസൂര്യ. കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്നും നടൻ അറിയിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത് സുഹൃത്തായ കർഷകനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അരിക്ക് ഗുണനിലവാര പരിശോധന നടക്കുന്നില്ലെന്ന് ചൂണ്ടികാണിച്ചത് തന്റെ തന്നെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. വിഷയത്തിൽ പ്രതകിരച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ജയസൂര്യയുടെ പരാമർശം. സ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ വിവരിക്കുകയായിരുന്നു ജയസൂര്യ. മന്ത്രിമാരായ പി.രാജീവും കൃഷിമന്ത്രി പി.പ്രസാദുമായിരുന്നു വേദിയിലുണ്ടായിരുന്നത്. വിഷ ബാധിത പച്ചക്കറികൾ കഴിക്കേണ്ടി വരുന്ന മലയാളികളുടെ അവസ്ഥയെക്കുറിച്ചും, ഭക്ഷ്യവസ്തുക്കൾക്ക് ക്വാളിറ്റി ചെക്ക് നടത്താതെ വിൽപന നടത്തുന്നതിനെയും ജയസൂര്യ രൂക്ഷമായി വിമർശിച്ചിരുന്നു. തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന പുതുതലമുറ എങ്ങനെയാണ് കൃഷയിലേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജയസൂര്യയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി മന്ത്രി പി.പ്രസാദ് രംഗത്ത് വന്നിരുന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിൽ ജയസൂര്യ അഭിനയിക്കുകയാണെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി നടനെ പരിഹസിക്കുകയായിരുന്നു. നല്ല അഭിനേതാവാണ് ജയസൂര്യ എങ്കിലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.

Related Articles

Latest Articles