India

മയക്കുമരുന്ന് നൽകി പീഡനം, ബ്ലാക്ക് മെയിലിങ്; നാഗ്പൂരിൽ സൈനികന്റെ ഭാര്യയെ മതം മാറ്റിയ രണ്ട് പ്രതികൾ അറസ്റ്റിൽ

നാഗ്പൂർ : പ്രോപ്പർട്ടി ഡീലറായ ഇരുപത്തിനാലുകാരിയെ പതിനാറ് മാസത്തോളം ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്ത് മതപരിവർത്തനത്തിനും നിർബന്ധിത വിവാഹത്തിനും ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ അയ്യാജ് താജ് മദാരെ (26), ഇയാളുടെ സുഹൃത്ത് ആമിൻ ഷെയ്ഖ് (30) എന്നിവരെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വ്യാജ നിക്കാഹിന് നേതൃത്വം നൽകിയ ഹസ്രത്ത് മൗലാന എന്ന മത പുരോഹിതനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂൺ 12-ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പ്രോപ്പർട്ടി ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള പരിചയമാണ് പ്രതിയായ അയ്യാജ് മദാരെയുമായി യുവതിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 8-ന് ബിസിനസ്സ് ആവശ്യത്തിനെന്ന വ്യാജേന നാഗ്പൂരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിക്ക് ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം പീഡനത്തിനിരയാക്കിയത്. പലതവണയായി മൂന്ന് ലക്ഷത്തിലധികം രൂപ പ്രതികൾ യുവതിയിൽ നിന്നും ഓൺലൈൻ വഴിയും നേരിട്ടും തട്ടിയെടുക്കുകയും ചെയ്തു.

പിന്നീട് കഴിഞ്ഞ വർഷം മെയ് മാസത്തിൽ അയ്യാജിന്റെ സുഹൃത്തായ ആമിൻ ഷെയ്ഖ് ഇതേ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ മധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള തമിയ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഹസ്രത്ത് മൗലാന എന്ന മത പുരോഹിതന്റെ നേതൃത്വത്തിൽ യുവതിക്ക് മേൽ ആഭിചാര ക്രിയകൾ നടത്തുകയും ഇതിന്റെ സ്വാധീനത്തിൽ നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിപ്പിച്ച് അയ്യാജുമായി നിക്കാഹ് കഴിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, പണം തട്ടിയെടുക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾക്കൊപ്പം മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമപ്രകാരവും (Anti-Black Magic Act) കേസെടുത്തിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത പോലീസ്, മധ്യപ്രദേശിലേക്ക് കടന്ന മൂന്നാം പ്രതിക്കായി അന്വേഷണം ശക്തമാക്കി

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

5 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

9 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

10 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

11 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

13 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

13 hours ago