Operation Crystal
തൃശൂർ: തൃശ്ശൂരിൽ വൻ ലഹരിവേട്ട (Drugs Seized). മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കാസർകോഡ് സ്വദേശി അബ്ദുള്ളയാണ് (42) പോലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും പിടികൂടിയ അബ്ദുള്ളയുടെ പക്കൽ നിന്നും പത്ത് ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. തീരപ്രദേശത്തെ യുവാക്കളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ റൂറൽ എസ്പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
അതേസമയം “ഓപ്പറേഷൻ ക്രിസ്റ്റൽ” എന്ന പേരിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കയ്പമംഗലം കമ്പനിക്കടവിലെ റിസോർട്ടിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടിയിരുന്നു. പെരിഞ്ഞനത്ത് നിന്ന് കഞ്ചാവും കണ്ടെടുത്തു. 18നും 25നും ഇടയിൽ പ്രായമുള്ള യുവാക്കളെ കണ്ണികളാക്കിയാണ് ലഹരിമരുന്ന് വിൽപന സജീവമാക്കിയിരുന്നത്.
പലപ്പോഴായി ഇവരുടെ പക്കൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അന്തർ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ള പിടിയിലായത്. ഇനിയും കൂടുതൽ പേർ സംഭവത്തിൽ കെണിയിലാകുമെന്നാണ് വിവരം.
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…