മലപ്പുറം: സ്വർണക്കടത്ത് കേസില് മലപ്പുറത്ത് ഒരാള് പിടിയില്. സ്വര്ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. മലപ്പുറത്ത് നിന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.
ഇവർ ആദ്യം താമസിച്ച മുംബൈ എയർപോർട്ടിന് അടുത്തുള്ള ഹോട്ടൽ എൻഐഎ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ചില സംശയങൾ തോന്നിയ ഇവർ ശനിയാഴ്ച്ചയോടെ മറ്റൊരു ഹോട്ടൽ തിരയുന്നതായും എൻഐഎ ക്ക് വിവരം ലഭിച്ചു.ഇവരുടെ നീക്കങ്ങൾ വീക്ഷിച്ച എൻഐഎ ടീം ഇന്നലെ വൈകുന്നേരത്തോടെ ഇവർ മാറിത്താമസിച്ച രണ്ടാമത്തെ ഹോട്ടലായ ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിൽ നിന്നും ഇവരെ എൻഐഎ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു.
. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.
എന്നാല് ഇവുരടെയും സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില് പരമാവധി സമയം കസ്റ്റഡിയില് വെച്ചശേഷം കോടതിയില് ഹാജറാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം.

