Wednesday, December 24, 2025

അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത്; പ്രതി ദില്ലിയില്‍ പിടിയില്‍

അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരന്‍ ദില്ലിയില്‍ പിടിയിലായി. സീലംപൂര്‍ സ്വദേശിയായ മുഹമ്മദ് നദീം ഖാന്‍ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

ഐഎസ്‌ബിടി കശ്മീരി ഗേറ്റിന് സമീപം വന്‍തോതില്‍ ഹെറോയിന്‍ വിതരണം ചെയ്യാന്‍ നദീം എത്തുമെന്ന് വ്യക്തമായ വിവരം ലഭിച്ചു. രാവിലെ 8 മുതല്‍ പരിശോധന നടത്തി.

ബീഹാറിലെ സസാറാമില്‍ നിന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്‍സിആര്‍ വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഹെറോയിന്‍ ചരക്കുകള്‍ കൊണ്ടുവന്ന കേസില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Related Articles

Latest Articles