പാലക്കാട്: നിരോധിത പുകയില വസ്തുക്കൾ കടത്താൻ ശ്രമിച്ച കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. പാലക്കാട്–ആലത്തൂർ ദേശീയപാതയിൽ വച്ചാണ് ആര്‍ടിഒ എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയത്. നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ആണ് ആര്‍ടിഒ എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടിയത്. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലർച്ചെ വരെ നീണ്ടു.
കഴിഞ്ഞ ദിവസം കുഴൽമന്ദത്ത് കെ എസ് ആർ ടി സി ബസ്സിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തെത്തുടർന്നായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കോയമ്പത്തൂർ പത്തനംതിട്ട ബസ്സിലെ ഡ്രൈവറിൽ നിന്നാണ് ഹാൻസ് പിടിച്ചത്. പരിശോധനയില്‍ രണ്ട് കണ്ടക്ടർമാർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്തതായും കണ്ടെത്തി.

