Kerala

തൃശൂരിൽ മൂന്നുകോടിയുടെ മയക്കുമരുന്ന് വേട്ട: രണ്ട് യുവാക്കൾ പിടിയിൽ

തൃശ്ശൂർ: മൂന്നുകോടി രൂപയുടെ മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. തൃശ്ശൂർ കിഴക്കേക്കോട്ടയിൽ അലങ്കാര മത്സ്യക്കട നടത്തിയിരുന്ന മിഥിൻ, കണ്ണൂർ സ്വദേശി ചിഞ്ചു മാത്യു എന്നിവരാണ് പിടിയിലായത്. രണ്ടേ കാൽ കിലോ ഹാഷിഷ് ഓയിലും മറ്റ് മയക്കുമരുന്നുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ടെലഗ്രാം ആപ്പിലൂടെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഓൺലൈനായി മരുന്ന് വരുത്തി സോഷ്യൽ മീഡിയയിലൂടെ വിൽപന നടത്തുകയായിരുന്നു ഇവരുടെ പതിവ്. 

ഓർഡർ കിട്ടിയാൽ ഞൊടിയിടയിൽ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിക്കുന്നതിൽ വിദഗ്ധനായിരുന്നു മിഥിൻ. 1250 രൂപയാണ് ഒരു ഗ്രാം ഹാഷിഷ് ഓയിലിന് ഇയാൾ ഈടാക്കിയിരുന്നത്. ആവശ്യക്കാരനെന്ന വ്യാജേനയുള്ള സമീപനത്തിലൂടെയാണ് എക്സൈസ് സംഘം ഇയാളെ വലയിലാക്കിയത്. മിഥിനിൽ നിന്നും മുക്കാൽ കിലോ ഹാഷിഷ് ഓയിലും 1.5 ഗ്രാം എംഡിഎംഎയും 2.60 ഗ്രാം അംഫെറ്റമിനും പിടികൂടി

മിഥിന്റെ ഫോൺ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിഞ്ചു മാത്യുവിനെ തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. പിടികൂടുമ്പോൾ ചിഞ്ചുവിന്റെ പക്കൽ ഒന്നരക്കിലോ ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നും കൊറിയറിലൂടെയാണ് ചിഞ്ചു മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഓർഡർ നൽകുന്നവർക്ക് ട്രെയിനിലെത്തി മരുന്ന് കൈമാറുന്നതാണ് ചിഞ്ചുവിന്റെ പതിവ് ശൈലി.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

8 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago