കണ്ണൂർ: തളിപ്പറമ്പിൽ ലഹരിവേട്ട.മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദിനെ(24) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 2.064 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

